മയ്യിൽ:-തൈലവളപ്പ് റൗളത്തുൽ ജന്ന മദ്രസപ്രവേശനോത്സവം മെഹർജാനുൽ ബിദായ മഹല്ല് ഖതീബ് പ്രധാന അദ്ധ്യാപകനുമായ സിദ്ധീഖ് ഹുദവി ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് നൗഷാദ് ദാരിമി അധ്യക്ഷത വഹിച്ചു, സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു അബ്ദുറസാഖ് ഉസ്താദ് ആശംസ പ്രസംഗം നടത്തി,
5, 7 ക്ലാസ്സുകളിൽ പൊതു പരീക്ഷക്ക് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു,
അബ്ദുറഷീദ് ഉസ്താദ്, അബ്ദുൽ ഖാദർ ഉസ്താദ്, കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് ഹാജി,അസീസ് ഹാജി മൂസ ഹാജി, സുബൈർ കെ പി, ഇക്ബാൽ ഇ കെ, മുസ്തഫ വി കെ, ഹംസ കെ, നാസ്സർ കെ, മുഹമ്മദ് എൻ കെ, മുഹമ്മദ് കെ പി, റഹീം, മഹമൂദ് വി കെ, രക്ഷിതന്മാരും വിദ്യാർത്ഥികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.