അഞ്ചര പതിറ്റാണ്ടിലധികമായി രണ്ടായിരത്തിലധികം തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഇ.പി നാരായണ പെരുവണ്ണാനെ ആദരിച്ചു


കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി പുതിയപുരയിൽ ശ്രീ കതിവനൂർ വീരൻ (മന്ദപ്പൻ) ദേവസ്ഥാന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് അഞ്ചര പതിറ്റാണ്ടിലധികമായി രണ്ടായിരത്തിലധികം തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഇ.പി നാരായണ പെരുവണ്ണാനേയും പി.സിനാരായണൻ കോമരത്തേയും എ.വി നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ ആദരിച്ചു. എൻ.രാധാകൃഷണൻ, കെ.വി മുരളി മോഹനൻ, ചന്ദ്രൻ പുല്ലൂപ്പി, എ.വി അരവിന്ദാക്ഷൻ , എൻ.ഗോപാലൻ, എ.വി ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

Previous Post Next Post