കൊളച്ചേരി :- ചേലേരിയിൽ പ്രവർത്തിക്കുന്ന സിമന്റ് ഗോഡോണിൽ കയറ്റിറക്ക് തൊഴിലിൽ അംഗീകൃത ചുമട്ട്തൊഴിലാളികളെ ഒഴിവാക്കി എജൻറുമാർ നൽകുന്നവർക്ക് തൊഴിൽ നൽകുന്നതായി പരാതി.
കാട്ടാമ്പള്ളി ഗോഡോണിൽ സിമന്റ് ഇറക്കുന്നത് കഴിഞ്ഞ് കുറച്ച് ലോഡുകൾ പുതുതായി നിർമ്മിച്ച ചേലേരിയിലെ ഗോഡോണിലാണ് ഇറക്കുന്നത്.
തൊഴിൽ കാർഡുള്ള തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് ചുമട്ട്തൊഴിലാളി യൂണിയൻ മയ്യിൽ ഏരിയാ കമ്മിറ്റി ആവശ്യപെട്ടു.
തൊഴിൽ നിഷേധിക്കുന്ന നിലപാടിൽ നിന്ന് സ്ഥാപന ഉടമ പിൻമാറിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് യൂനിയൻ മുന്നറിയിപ്പ് നൽകി.
CITU ജില്ലാ കമ്മിറ്റി അംഗം കെ.പി ബാലകൃഷ്ണൻ , മയ്യിൽ ഏരിയ ജോയന്റ് സിക്രട്ടറിയും ചുമട്ട്തൊഴിലാളി യൂനിയൻ ഏറിയാ പ്രസിഡണ്ടുമായ കെ.ശ്രീജിത്ത്, CITU ഏരിയാ കമ്മിറ്റി അംഗം എം. ശ്രീധരൻ തുടങ്ങിയവർ ഗോഡോൺ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.