മയ്യിൽ:-രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. രാജിവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. മയ്യിൽ ടൗണിൽ നടത്തിയ ചടങ്ങിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ നേതൃത്ത്വം നൽകി. പി.പി. മമ്മു, ശ്രീജേഷ് കൊയിലേരിയൻ, സി.എച്ച്. മൊയ്തീൻ കുട്ടി, ടി. നാസ്സർ , പ്രേമരാജൻ പുത്തലത്ത് കെ.കെ.അബ്ദുള്ള, യു മുസ്സന്മൽ , മൂസ്സ പഴശ്ശി, റമിൽ രവീന്ദ്രൻ .നൗഷാദ് മുല്ലക്കൊടി , റഫീഖ് പെരുവങ്ങൂർ എന്നിവർ പങ്കെടുത്തു