കുടിവെള്ള പദ്ധതി സമർപ്പണവും കാർഷികോപകരണ വിതരണവും നടത്തി


കണ്ണാടിപ്പറമ്പ് : കയ്യങ്കോട് ദാറുൽ ഇഹ്സാൻ ദശ വാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന കുടിവെള്ള പദ്ധതി സമർപ്പണവും കാർഷികോപകരണ വിതരണവും കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തു തങ്ങൾ നിർവ്വഹിച്ചു.

പാവന്നൂർ വാദീ ഇഹ്സാനിൽ നടന്ന പരിപാടികൾക്ക് സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അശ്റഫ് സഖാഫി പള്ളിപ്പറമ്പ് നേതൃത്വം നൽകി. ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഹംസ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു

Previous Post Next Post