കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അക്കാദമിക് ബ്ലോക്ക്, അടുക്കള, ഭക്ഷണശാല, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ഹാൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് ശിലാഫലകം അനാവരണം ചെയ്തു. സ്കൂൾതല പരിപാടിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇ.രാധാകൃഷ്ണൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
താഹിറ .കെ, കെ എൻ മുസ്തഫ, കാണികൃഷ്ണൻ,പി.വി അബ്ദുല്ലമാസ്റ്റർ,എം .പ്രജിത്ത്, പി ടി രത്നാകരൻ, ടി . ഒ.മുരളീധരൻ, എം സി ഹാഷിം, കെ പി പ്രശാന്തൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയുടെ പ്രചരണാർത്ഥം ചിറക്കൽ, നാറാത്ത് ,കൊളച്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികൾ , അധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പായസ വിതരണം നടത്തി.
ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ബൈജു സ്വാഗതവും വി. രമ നന്ദിയും പറഞ്ഞു.