കമ്പിൽ ടൗണിലെ അനധികൃത പാർക്കിംഗ് ; കർശന നടപടിയുമായി മയ്യിൽ പോലീസ്


കമ്പിൽ :-  അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ മയ്യിൽ പോലീസ് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം കമ്പിൽ ടൗണിലെ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്ത സംഭവത്തിൽ വാഹന ഉടമയിൽ നിന്നും മയ്യിൽ പോലീസ് പിഴ ഈടാക്കി. വാഹന ഉടമയായ പന്ന്യങ്കണ്ടി സ്വദേശിയിൽ നിന്നാണ് പിഴ ഇടാക്കിയത്.

ബസ് സ്റ്റോപ്പിലും, ഫുട്പാത്തിലും വണ്ടി നിർത്തിയിട്ട് പോകുന്നത് കാരണം കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. കാൽനട യാത്രക്കാർ റോഡിലൂടെ നടന്നുപോകേണ്ട അവസ്ഥയാണ്.  ഫുട്പാത്തിൽ കാർ നിർത്തിയിട്ട് പോയത് ശ്രദ്ധയിൽപെടുകയും മയ്യിൽ പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ  കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്  ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന്  മയ്യിൽ പോലീസ് അറിയിച്ചു.

Previous Post Next Post