കൂത്തുപറമ്പ്:- ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പുത്തൻ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, കലാ-സാംസ്കാരികമേഖലയിലെ വർഗീയവത്കരണവും കാമ്പസുകളിലേക്ക് കടന്നുവരുന്ന ലഹരിമാഫിയകളെയും പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി വിഷ്ണുപ്രസാദിനെയും സെക്രട്ടറിയായി പി.എസ്.സഞ്ജീവിനെയും തിരഞ്ഞെടുത്തു. വിഷ്ണുപ്രസാദ് പയ്യന്നൂർ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്. പാലയാട് ലീഗൽ സ്റ്റഡീസ് സെന്ററിലെ അവസാന വർഷ എൽഎൽ.ബി. വിദ്യാർഥിയാണ് സജ്ജീവ്. ടി.പി.അഖില, അശ്വന്ത്, ജോയൽ തോമസ് (വൈസ് പ്രസി.), അഞ്ജലി സന്തോഷ്, ശരത്ത് രവീന്ദ്രൻ, കെ.നിവേദ് (ജോ. സെക്ര.).