പാപ്പിനിശ്ശേരിയിൽ ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു




പാപ്പിനിശ്ശേരി:- കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി കരിക്കൻകുളത്ത് ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാൻ ഡ്രൈവർ തൃക്കരിപ്പൂർ ഉടുമ്പുന്തല കരിക്കടവ് സ്വദേശി എം.കെ. അസ്‌ലം (34) ആണ് മരിച്ചത്.

കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്ക് അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ അസ്‌ലമിനെ പോലീസും നാട്ടുകാരും ചേർന്ന്‌ പുറത്തെടുത്ത്‌ ഉടൻ കണ്ണൂരിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാാഴ്ച വൈകീട്ട് 3.15-ന് ആയിരുന്നു അപകടം.

പിതാവ്: അബ്ദുൾ അസീസ്. മാതാവ്: ഉടുമ്പുന്തല വലിയകുതിരിലെ എം.കെ. സുലൈഖ. ഭാര്യ: റംസീന. മക്കൾ: ആദി, ആലിയ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

Previous Post Next Post