ചേലേരി :- കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടി മിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേട്ടുപാടുകൾ സംഭവിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര തകർന്നു. ഓടുകൾ ഇളകി വീണു. അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പരിസരത്തെ തെങ്ങുകളും കത്തി നശിച്ചിട്ടുണ്ട്.