കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം വാർഡ്തല പരിശീലനവും ഉദ്ഘാടനവും സംഘടിപ്പിച്ചു

 


മാണിയൂർ:-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം പതിനൊന്നാം വാർഡ്തല പരിശീലനവും ക്ലാസ്സ് ഉൽഘാടനവും വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ഡിജിറ്റൽ മീഡിയ സാക്ഷരതയെ സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ ടി. രത്നാകരൻ മാസ്റ്റർ വിശദീകരിച്ചു.വാർഡ് വികസന സമിതിയംഗം കെ.പി.ശിവദാസൻ സംസാരിച്ചു.വാർഡ് കോഡിനേറ്റർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

Previous Post Next Post