ഗവ. എൽ പി സ്‌കൂളുകൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം നടത്തി




 കല്ല്യാശ്ശേരി:- ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ. എൽ പി സ്‌കൂളുകൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 20 ഗവ. എൽ പി സ്‌കൂളുകൾക്കാണ് കായിക ഉപകരണങ്ങൾ വിതരണം ചെയ്തത്. ഫുട്‌ബോൾ, ലേഡർ, കോൺ, സ്‌കിപ്പിംഗ് റോപ്, പ്ലാസ്റ്റിക് സ്ട്രാപ്, ടെന്നിസ് കോയിൽ റിങ്, ഫ്‌ലൈ ഡിസ്‌ക്, ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, അത്ലറ്റിക് ഐറ്റംസ് എന്നിവയടങ്ങിയതാണ് കിറ്റുകൾ. എൽ പി സ്‌കൂളിലെ കുട്ടികളുടെ കായികക്ഷത വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ആഗസ്റ്റ് മാസത്തോടെ എട്ട് പഞ്ചായത്തുകളിൽ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പുകളും ആരംഭിക്കും. ഇതിനായി എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി വിമല, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി പി മുഹമ്മദ് റഫീഖ്, പ്രേമ സുരേന്ദ്രൻ, എ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം നികേത്, രേഷ്മ പരാഗൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ സ്വാഗതവും ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂർ നന്ദിയും പറഞ്ഞു

Previous Post Next Post