മുല്ലക്കൊടിയിലെ ജിഷ്ണുവിനെ പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി
മുല്ലക്കൊടി :- മുല്ലക്കൊടി ദേശം പണിക്കർ സ്ഥാനികനായിരുന്ന ചന്ദുപ്പണിക്കരുടെ ചെറുമകനും കോലധാരിയുമായ ജിഷ്ണുവിന് പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്ര കമ്മറ്റിയും നാട്ടുകാരും ചേർന്ന് കരുമാരത്ത് ഇല്ലത്തു വെച്ച് തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി.