കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം നടത്തി

 


കമ്പിൽ:-യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം സമ്മേളനം നടത്തി. കമ്പിൽ ടൗണിൽ യുവജന റാലിയും പൊതു സമ്മേളനവും നടന്നു. പൊതുസമ്മേളനം കമ്പിൽ ടൗണിൽ, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ശ്രീമതി ടിൻറു സുനിലിൻ്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കണ്ണൂർ മേയർ അഡ്വക്കേറ്റ്  ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. AlCC വക്താവ് Dr. ഷമ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. DCC ജനറൽ സിക്രട്ടറി ശ്രീ സുരേഷ് ബാബു എളയാവൂർ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ എൻ വി പ്രേമാനന്ദൻ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല ജനറൽ സിക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ജില്ലാ കമ്മറ്റി അംഗം യഹിയ പള്ളിപ്പറമ്പ്, തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി കലേഷ് ചേലേരി, വൈസ് പ്രസിഡണ്ട് റൈജു പി.വി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഷമ മുഹമ്മദ് ആദരിച്ചു. ശ്രീ KM നാരായണൻ മാസ്റ്റർ ആദരം ഏറ്റുവാങ്ങി. ചടങ്ങിന് മുഹമ്മദ് അഷ്റഫ് സ്വാഗതവും പ്രവീൺ പി നന്ദിയും അർപ്പിച്ചു. 

രാഗേഷ്, മുസ്താസിൻ, ശംശു കൂളിയാലിൽ., പ്രഭാകരൻ, ഷുക്കൂർ., ദാമോദരൻ., സി നാരായണൻ , സി ശ്രീധരൻ മാസ്റ്റർ, അമീർ, സുകുമാരൻ , മുരളി മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.



Previous Post Next Post