കരിങ്കൽ കുഴി:-കരിങ്കൽ കുഴിയിലെ കുണ്ടത്തിൽ പവിത്രൻ -ഓമന ദമ്പതികളുടെ മകൻ റിനൂപ് ന്റെ വിവാഹ വേദിയിൽ നിന്ന് ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി.
വധൂവരന്മാരായ റിനൂപ്, റിവ്യ എന്നിവർ ചേർന്ന് സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്രക്ക് തുക കൈമാറി. CPIM നണിയൂർ നോർത്ത് ബ്രാഞ്ച് സിക്രട്ടറി പി. പ്രകാശൻ , പാടിയിൽ ബ്രാഞ്ച് സിക്രട്ടറി വിനോദ് കുമാർ കെ. പാടിക്കുന്ന് ബ്രാഞ്ച് അംഗങ്ങളായ കെ. സുനീഷ്കെ.ടി ഷിബു , കമ്പിൽ ബ്രാഞ്ച് അംഗംടി.പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.