ചട്ടുകപാറ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1997_98 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച്പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

 


കുറ്റ്യാട്ടൂർ:-ചട്ടുകപാറ ഗവ ഹയര്‍ സെക്കന്‍ഡറി  സ്കൂള്‍ 1997_98 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച്പൂര്‍വ വിദ്യാര്‍ഥി സംഗമം ചങ്ങാതിക്കൂട്ടം _98 കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.കെ.രത്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ആര്‍.രജനി, 

സംഘാടക സമിതി കണ്‍വീനര്‍ കെ.വി.ജിജില്‍, ചെയര്‍മാന്‍ കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു.  പരിചയപ്പെടല്‍, അധ്യാപക സംഗമം, അധ്യാപകരെ ആദരിക്കല്‍, ഫോട്ടോ സെഷന്‍, സഹപാഠികളുടെ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ എന്നിവ നടന്നു. സമാപനത്തോടനുബന്ധിച്ച് പ്രശസ്ത നാടന്‍പാട്ടു കലാകാരന്‍ സുരേഷ് പള്ളിപാറ ആന്‍ഡ് ടീമിന്റെ വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കല്‍ ഷോ അരങ്ങേറി.

Previous Post Next Post