കുറ്റ്യാട്ടൂര്‍ :-പരേതനായ തമ്പേങ്ങാട്ട് കൃഷ്ണ പണിക്കരുടെ മകൻ പ്രശസ്ത തെയ്യം കലാകാരൻ ടി പ്രശാന്തിനെ പട്ടും വളയും നൽകി പണിക്കരായി ആചാരപെടുത്തി.
കാളകാട്ടില്ലം ബ്രഹ്മശ്രീ സന്ദീപ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വം വഹിച്ചു. തിട്ടയിൽ ഇല്ലത്ത്താഴെ വയൽതിറ മഹോത്സവത്തിന് വിഷ്ണുമൂര്‍ത്തി തെയ്യക്കോലം കെട്ടിയാടിയതിനെ തുടര്‍ന്നാണ് പ്രശാന്തിനു പട്ടും വളയും നല്‍കി പണിക്കരായി ആചാരപെടുത്തിയത്. തിട്ടയില്‍ ഇല്ലത്ത് നടന്ന ചടങ്ങില്‍ ഇല്ലത്ത്താഴെ വയല്‍തിറ കമ്മിറ്റി ഭാരവാഹികൾ, തിട്ടയിൽ ഇല്ലത്ത് ടി ഐ ദാമോദരൻ നമ്പൂതിരിപ്പാട്, മകൻ രാഹുൽ നമ്പൂതിരി എന്നിവർ പങ്കെടുത്തു.