കോറളായിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ കുടിവെള്ളം കിട്ടാതെ കഷ്ടത അനുഭവപ്പെടുന്ന  നിവാസികൾക്ക് കുടിവെള്ള വിതരണം ആരംഭിച്ചു. കെ.പി മുഹമ്മദ് കുഞ്ഞി കോറളായി ഉദ്ഘാടനം ചെയ്തു. ടി. നാസർ അദ്ധ്യക്ഷത വഹിച്ചു.

 പി.പി മമ്മു, ശ്രീജേഷ് കൊയിലേരിയൻ, എൻ.പി സൈനുദീൻ, സി.ഭാസ്കരൻ, എ. ജയേഷ് , കെ.മുഫ്നാസ് എന്നിവർ നേതൃത്വം നല്കി.

Previous Post Next Post