പറശ്ശിനി റോഡ് : നവാഗതരെ വരവേൽക്കാനൊരുങ്ങി നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ. പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 10 മണിക്ക് മയ്യിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പ്രീത ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് രാവിലെ 9 നടക്കുന്ന ചടങ്ങിൽ പുതിയ അടുക്കള, അസംബ്ലി പന്തൽ എന്നിവ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഇത്തവണ കൂടുതൽ നവാഗതർ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെത്തും. പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.
കഴിഞ്ഞ അധ്യയനവർഷം ഇംഗ്ലീഷ് ഭാഷയ്ക്ക് ഊന്നൽ നൽകി നടപ്പാക്കിയ ലാഡർ ഉൾപ്പെടെയുള്ള പദ്ധതികൾ സ്കൂളിന് അംഗീകാരം നേടിക്കൊടുത്തിരുന്നു. അക്കാദമിക മികവിലേക്ക് ഉയരാനുള്ള നിരവധി പ്രവർത്തനങ്ങളാണ് പുതിയ അധ്യയന വർഷവും സ്കൂൾ ഏറ്റെടുത്ത് നടപ്പാക്കാനൊരുങ്ങുന്നത്. വൈവിധ്യമാർന്ന പരിപാടികളാണ് പ്രവേശനോത്സവത്തിൽ നവാഗതർക്ക് ഒരുക്കിയിരിക്കുന്നത്.