കരിങ്കൽക്കുഴി :- കെ.എസ് & എ.സി 48 മത് വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായി നടന്ന കായികോത്സവം ഫുട്ബാൾ ടൂർണമെൻറ് - കാൽപ്പന്ത് - 23 പാടിക്കുന്ന് എമിറേറ്റ്സ് ടർഫിൽ വെച്ച് നടന്നു. കൊളച്ചേരി മയ്യിൽ പഞ്ചായത്തുകളിലെ 16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഡെമോൺസ് എഫ് സിയെ 1 ഗോളിന് തോല്പിച്ച് റെഡ്സ്റ്റാർനണിയൂർ നമ്പ്രം വിജയിച്ചു.മത്സരം ആദ്യ കിക്കോഫ് ചെയ്തു കൊണ്ട് പ്രമുഖ ഫുട്ബാൾ പരിശീലകൻ കെ.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
റെഡ്സ്റ്റാറി ലെ ആദിത്ത് ബെസ്റ്റ് ഗോൾ കീപ്പർ ആയി. ബെസ്റ്റ് പ്ലേയർ ഡെമോൺസിലെ റിസ്വാൻ. ഫെമിസ് കൊളച്ചേരി, രാജീവൻ കൊളച്ചേരി എന്നിവർ മത്സരം നിയന്ത്രിച്ചു.വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും കെ.സുരേന്ദ്രൻ മാസ്റ്റർ, ഭാസ്കരൻ പി നണിയൂർ, വിജേഷ് നണിയൂർ, ജിനോയ് വാര്യമ്പേത്ത്, അരുൺകുമാർ പി. എം എന്നിവർ വിതരണം ചെയ്തു.
പി.എം അരുൺകുമാർ സ്വാഗതം പറഞ്ഞു.