കൊളച്ചേരി:-MYCC നാലാംപീടികയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ഉദ്ഘാടനം നടന്നു. ഇന്ന് വൈകുന്നേരം കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
അറുപതോളം കുട്ടികൾ രജിസ്റ്റർ ചെയ്ത ക്യാമ്പ് ജലേഷ് കൊളച്ചേരിപ്പറമ്പ് , സജിൽ കൊളച്ചേരിപ്പറമ്പ് തുടങ്ങിയവർ നിയന്ത്രിച്ചു.
മുഹമ്മദ് കുഞ്ഞി.എം, അബ്ദു.പി , മമ്മു.പി, ഖാലിദ് ഹാജി, നാസർ കരിയിൽ, റഹീസ്. കെ, പി.മുഹമ്മദ് കുഞ്ഞി, പി.ഷിനിൽ മുഹമ്മദ് കുഞ്ഞി കമ്പിൽ, നഹീം ശമ്മാസ്, ആഷിഖ്, സിയാദ് , റമീസ് എ.പി തുടങ്ങിയവർ പങ്കെടുത്തു.