നാറാത്തെ വീടുകളിൽ പുഴു ശല്ല്യം വ്യാപകം, പഞ്ചായത്ത് നടപടി കൈകൊള്ളാത്തതിൽ പ്രതിഷേധിച്ച് BJP രംഗത്ത്


 നാറാത്ത്:- നാറാത്ത് പഞ്ചായത്തിലെ രണ്ട് (ചോയിച്ചേരി), മൂന്ന് (ഓണപറമ്പ്) വാർഡുകളിൽ പുഴു ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി കൈകൊള്ളാത്തതിനെതിരെ ബിജെപി രംഗത്ത് .

പ്രസ്തുത വാർഡുകളിലെ വീടുകളിലേക്ക് പോകാൻ പോലും പുഴു ശല്യം വ്യാപിച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നന്നും  പഞ്ചായത്ത്, കൃഷിഭവൻ, വാർഡ് മെമ്പർമാർ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബിജെപി ആരോപിച്ചു. 

അധികൃതർ ഇതിനു വേണ്ട നടപടി ഉടനെ കൈകൊണ്ടില്ലെങ്കിൽ പഞ്ചായത്ത്, കൃഷിഭവൻ, മെമ്പർമാരുടെ വസതികളിലേക്ക് ജനങ്ങളെ അണിനിരത്തി മാർച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി നാറാത്ത് എരിയാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.



Previous Post Next Post