വേളം പൊതുജന വായനശാല, യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- വേളം പൊതുജന വായനശാല, യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ എ. പി രാജീവൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ചടങ്ങിൽ കെ.മനോഹരൻ അധ്യക്ഷത വഹിച്ചു.  സി.സി രാമചന്ദ്രൻ, പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

യുവജന വേദി കൺവീനർ കെ.സുനീഷ് സ്വാഗതവും ചെയർമാൻ കെ.വിജേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post