കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ് വളപ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു


കുറ്റ്യാട്ടൂര്‍ :- കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വൈവിധ്യങ്ങളായ പച്ചക്കറി കൃഷികള്‍ നടത്തി നൂറുമേനി വിളവ് കൊയ്ത കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ് വളപ്പില്‍ ഇത്തവണയും വൈവിധ്യമാര്‍ന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി. പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം തളിപ്പറമ്പ് താലൂക്ക് ഭൂരേഖ താഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസർ വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

വര്‍ഷങ്ങളായി കാടുമൂടി നിലകൊണ്ട കുറ്റ്യാട്ടൂര്‍ വില്ലേജാഫിസ് പരിസരം ജീവനക്കാര്‍ കാടുകള്‍ വെട്ടിത്തെളിച്ച് വെടിപ്പാക്കി കഴിഞ്ഞ നാലു വര്‍ഷത്തോളമായി വൈവിധ്യമാര്‍ന്ന കൃഷികള്‍ ചെയ്ത് വരികയാണ്. മഞ്ഞള്‍, ഇഞ്ചി, കൂവ, ചേന, ചേമ്പ്, റെഡ്ലേഡി ഇനത്തില്‍ പെട്ട പപ്പായ തുടങ്ങി ചെങ്കദളി വാഴ അടക്കം വില്ലേജാഫിസ് പരിസരത്ത് കൃഷി ചെയ്യുകയും നൂറുമേനി വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

നടീല്‍ ഉത്സവ ചടങ്ങില്‍ കുറ്റ്യാട്ടൂര്‍ കൃഷിഓഫിസര്‍ എ.കെ സുരേഷ്ബാബു, കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം എ.മിനി, കൃഷി അസിസ്റ്റന്റ് ഉദയന്‍ ഇടച്ചേരി, വില്ലേജ് ഓഫിസ് ജീവനക്കാരായ ചെക്കിക്കുളം ഷാജി, ജനാര്‍ദനന്‍, ഹസീന, കെ.റിജേഷ്, സജീവ് അരിയേരി എന്നിവര്‍ സംസാരിച്ചു.

Previous Post Next Post