മുണ്ടേരി :- മുണ്ടേരി സെൻട്രൽ യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചക്കരക്കൽ ഇൻസ്പക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം.റീന അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ എണ്ണൂറോളം കുട്ടികൾ അസംബ്ലിയിൽ ഒത്തുചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ചടങ്ങിൽ അധ്യാപകരായ കെ.കെ ഹരീഷ് കുമാർ സ്വാഗതവും ആർ.ജിഷ നന്ദിയും പറഞ്ഞു.