മുണ്ടേരി :- വായന മാസാചരണത്തിൻ്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു. എഴുത്തുകാരിയും അധ്യാപികയുമായ പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക എം.റീന അധ്യക്ഷത വഹിച്ചു.
കെ. എൻ ആശാലത ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വിദ്യാരംഗം കോ ഓർഡിനേറ്റർ പ്രിയ.സി സ്വാഗതവും SRG കൺവീനർ കെ.കനകൻ നന്ദിയും പറഞ്ഞു.