മുല്ലക്കൊടി ബേങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ സംയോജിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു


കരിങ്കൽക്കുഴി :- മുല്ലക്കൊടി ബേങ്ക് ഭരണസമിതിയും ജീവനക്കാരുടെയും കൂട്ടായ്മയിൽ സംയോജിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി നിർവഹിച്ചു. കരിങ്കൽക്കുഴിയിൽ വച്ച് നടന്ന ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.പി നാരായണൻ, ബേങ്ക് വൈസ്.പ്രസിഡണ്ട് എം.രാമചന്ദ്രൻ, KCEU യൂണിറ്റ് പ്രസിഡണ്ട് ഇ.പി ജയരാജൻ, വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് സി. രജുകുമാർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു .

ബേങ്ക് സെക്രട്ടറി സി.ഹരിദാസൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ഒ.കെnചന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Post Next Post