മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1984 SSLC ബാച്ച് കൂട്ടായ്മ ഉന്നതവിജയികളെ അനുമോദിച്ചു


മയ്യിൽ : മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 1984 SSLC ബാച്ച് കൂട്ടായ്മയായ 'മഷിത്തണ്ട് ' SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. മയ്യിൽ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ മഷിത്തണ്ട് സെക്രട്ടറി കെ.കെ വിനോദൻ അധ്യക്ഷത വഹിച്ചു. മൊമെൻ്റോയും ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജീവിതകഥയുടെ മലയാള പരിഭാഷയായ 'അഗ്നിച്ചിറകുകൾ ' എന്ന പുസ്തകവുമാണ് ഉപഹാരമായി നൽകിയത് .

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗവും മഷിത്തണ്ട് എക്സിക്യുട്ടീവ് കമ്മറ്റി അംഗവുമായ എം.വി ഓമന ഉപഹാര സമർപ്പണം നടത്തി. വി.പി രതി, കെ.വി കനകമണി, പി.വി ശോഭ, പി.എം ഗീതാബായി, പി.പി സുരേശൻ, കെ.കെ സുരേന്ദ്രൻ ,കെ.കെ വിനോദൻ, എം.കെ പ്രകാശൻ എന്നിവർ ആശംസമർപ്പിച്ചു സംസാരിച്ചു.

പൂജ വിനോദ് ,നന്ദന പി.കെ, ശ്രീലക്ഷ്മി.ആർ എന്നിവർ അനുമോദനത്തിന് നന്ദി അറിയിച്ചു സംസാരിച്ചു. 

അനിൽ.സി സ്വാഗതവും ടി.ഒ തങ്കമണി നന്ദിയും പറഞ്ഞു.

Previous Post Next Post