ഇ - പോസ് മെഷീൻ പണി മുടക്കുന്നു ; സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു


തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. ഇപ്പോൾ നിരന്തരമായി ഇ പോസ് മെഷീൻ തകരാറിലാകുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.


Previous Post Next Post