മയ്യിൽ: -തായംപൊയിൽ യുവജന വായനശാല & ഗ്രന്ഥാലയം, യുവരശ്മി സ്പോർട് ക്ലബ്, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളും വായനയും എന്ന വിഷയത്തിൽ AIDWA സംസ്ഥാന കമ്മറ്റി അംഗം ടി.കെ സുലേഖ ക്ലാസെടുത്തു. സി.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. പി.രാജേഷ്, നിതിൻ സി.വി. എന്നിവർ സംസാരിച്ചു. സി.പി. സുനില സ്വാഗതവും, വി.വി. ശാലിനി നന്ദിയും പറഞ്ഞു.