മടത്തിക്കൊവ്വല്‍ ബദരിയ്യ റിലീഫ് സെല്‍ കമ്മിറ്റി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു


നാറാത്ത് : മടത്തിക്കൊവ്വല്‍ ബദരിയ്യ റിലീഫ് സെല്‍ കമ്മിറ്റി  'മക്കളെ അറിയാന്‍' രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു. നാറാത്ത് മഹല്ല് ഖത്തീബ് ബഷീര്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. മക്കളെ അറിയാനും അവരുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബദരിയ്യ റിലീഫ് സെല്‍ പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ നസറുല്‍ ഇസ്ലാം വിഷയാവതരണം നടത്തി.

നാറാത്ത് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ടി.പി സമീര്‍,  പിടിഎ പ്രസിഡന്റ് പി.പി സുബൈര്‍, ജോയിന്റ് സെക്രട്ടറി കെ.സിറാജ്, ഗള്‍ഫ് പ്രതിനിധികളായ എം.പി നജീബ്, കെ.കെ ആദം, സി.കെ ഹാഷിം, പി പി മുഹമ്മദ് കുഞ്ഞ്,  പ്രോഗ്രാം കണ്‍വീനല്‍ പി.പി റഹീസ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

പ്രോഗ്രാം ചെയർമാൻ കെ. പി ഷഹബ് സ്വാഗതം പറഞ്ഞു. 

Previous Post Next Post