തലമുണ്ട : മുണ്ടേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും സിപിഐഎം മുള്ളൻ മൊട്ട ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ തലമുണ്ട വില്ലേജ് കമ്മിറ്റി അംഗവും മുള്ളൻ മൊട്ട യൂണിറ്റ് സെക്രട്ടറിയും ആശാവർക്കറുമായ വിജിത.സി (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി.അച്ഛൻ ഗോവിന്ദൻ, അമ്മ ഉമാദേവി
ഭർത്താവ് : പ്രമോദ്.കെ
മക്കൾ : കിരൺ,ഗോകുൽ
സഹോദരി : ഷിജിത( തിലാന്നൂർ സത്രം)
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ,സിപിഐ എം ജില്ലാ സെക്രട്ടിയേറ്റംഗം കാരായി രാജൻ,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എന്നിവർ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാവിലെ 8 മണി മുതൽ 10 മണി വരെ ഇ.എം.എസ് കൾച്ചറൽ സെൻ്ററിലും 10 മണി മുതൽ 11 മണി വരെ മുള്ളൻ മൊട്ടയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും.
11.15ന് മുണ്ടേരി പഞ്ചായത്തിൽ പൊതുദർശനം 11.30ന് മണിക്ക് സംസ്കാരം പയ്യാമ്പലത്ത് നടക്കും.