നാറാത്ത് മടത്തിക്കൊവ്വല്‍ ബദ്‌രിയ്യ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഞായറാഴ്ച


നാറാത്ത് :- നാറാത്ത് മടത്തിക്കൊവ്വല്‍ ബദ്‌രിയ്യ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ SSLC , ഹയര്‍സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഏകദിന ക്യാമ്പ് "Come to boost"  ജൂണ്‍ 18 ഞായറാഴ്ച 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ബദ്‌രിയ്യ മദ്രസ ഹാളിൽ വെച്ച് നടക്കും. കണ്ണൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.കെ രത്‌നകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും ലൈഫ് ഡിസൈനറും ട്രെന്‍ഡ് ട്രെയിനറുമായ നസ്‌റുല്‍ ഇസ്‌ലാം ക്യാമ്പിന് നേതൃത്വം നൽകും.

ബിഹേവിയര്‍ മോഡിഫിക്കേഷന്‍, ആത്മാഭിമാന വര്‍ദ്ധന, സാമൂഹിക കഴിവുകളുടെ ശാക്തീകരണം, ക്രിയേറ്റീവ് അവതരണം, കമ്മ്യൂണിക്കേഷന്‍ ചലഞ്ച്, സംവാദവും ചര്‍ച്ചയും, ചോദ്യോത്തര സെഷന്‍, കരിയര്‍ ഗൈഡന്‍സ്, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ സെഷന്‍ എന്നിവ ക്യാമ്പിൽ ഉണ്ടാകും.

വൈകീട്ട് 4.15 ന് നടക്കുന്ന 'മക്കളെ അറിയാന്‍' രക്ഷാകര്‍തൃസംഗമം നാറാത്ത് മഹല്ല് ഖത്തീബ് ബഷീര്‍ ഹൈതമി ഉദ്ഘാടനം ചെയ്യും. നസ്‌റുല്‍ ഇസ്‌ലാം  വിഷയാവതരണം നടത്തും.

ക്യാമ്പിൽ പങ്കെടുക്കാൻ  താല്പര്യമുള്ളവർ  താഴെ കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://chat.whatsapp.com/CrGyXYda5txIriRpzw0ccg

Contact : 7558988050, 9995935296

Previous Post Next Post