മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


മാണിയൂർ : മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  എം.പി നജീറ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പ്രവീൺ ഒ.അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി നജീറ ടീച്ചറെ ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ  കെ. കെ ഗോപാലൻ മാസ്റ്ററും സ്കൂൾ മാനേജർ  സി.മോഹനനും ഉപഹാര സമർപ്പണം നടത്തി. മദർ പിടിഎ പ്രസിഡണ്ട് റിൻഷാ പ്രിയേഷ്,  അഷ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ഹെഡ്മിസ്ട്രസ് കെ.സി ഷംന സ്വാഗതവും വിദ്യാരംഗം കൺവീനർ കെ.പി റജിൻ നന്ദിയും പറഞ്ഞു.

Previous Post Next Post