കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂൾ പ്രവേശനോത്സവവും കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ.എം നിർവഹിച്ചു.വാർഡ് മെമ്പർ നാരായണൻ കെ.പി അധ്യക്ഷനായി. മനോമോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി.
ചടങ്ങിൽ സ്ഥലത്തെ വിവിധ ക്ലബ്ബുകൾ നൽകുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പി.പി കുഞ്ഞിരാമൻ, ഷാജി.എ, സംഗീത ടീച്ചർ എന്നിവർ സംസാരിച്ചു.