ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് കർഷക സംഘം മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി


കുറ്റ്യാട്ടൂർ :- കായിക താരങ്ങളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ BJP എം.പി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അക്രമച്ചതിൽ പ്രതിഷേധിച്ച് കർഷക സംഘം മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാടിസ്ഥാനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപത്ത് നിന്നും ചട്ടുകപ്പാറ GHSS ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക സംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. മാണിയൂർ വില്ലേജ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ചെറുപഴശ്ശി വില്ലേജ് സെക്രട്ടറി പി.രാജൻ, വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേശൻ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് പി.ദിവാകരൻ സ്വാഗതം പറഞ്ഞു.

Previous Post Next Post