'ഓലപ്പീപ്പി' സമ്മാനപ്പെരുമഴയുമായി കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ പ്രവേശനോത്സവം



കൊളച്ചേരി: -  ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പുതിയ കൂട്ടുകാർക്ക് സമ്മാനങ്ങളുടെ പെരുമഴ.പൂർവ വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും സംഘടനകളുമാണ് സമ്മാനങ്ങൾ നൽകിയത്. സ്കൂൾ ബേഗ്, കളിക്കോപ്പുകൾ, പഠനോപകരണങ്ങൾ എന്നിവയ്ക്കൊപ്പം ബലൂണുകളും മിഠായികളും ലഡുവുമെല്ലാം കൈനിറയെ കിട്ടിയപ്പോൾ കുഞ്ഞുങ്ങൾക്ക് ഉത്സാഹം,കൗതുകം, വിസ്മയം..

രാവിലെ രക്ഷിതാക്കൾക്കൊപ്പം സ്‌കൂളിലെത്തിയ നവാഗതരെ ചെണ്ടമേളത്തോടെയും മുത്തുക്കുടകളോടെയും വർണബലൂണുകളും പൂക്കളും നൽകിയും ആനയിച്ചു.കുട്ടികളുടെ ഇഷ്ടക്കാരായ കഥാപാത്രങ്ങൾ മയിലമ്മയും തത്തമ്മയും ആനച്ചേട്ടനും മുയലച്ചനും ഓരോരുത്തർക്കും കിരീടമണിയിച്ചു.

'ഓലപ്പീപ്പി' എന്നു പേരിട്ട പ്രവേശനോത്സവം നമ്മുടെ നാടിൻ്റെ തനിമകളെ ഓർമ്മപ്പെടുത്തുന്നതായി.പി.ടി.എ പ്രസിഡൻറ് ടി.വി.സുമിത്രൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ.കെ.പ്രിയേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.വി.പവിത്രൻ, എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, സി.ശ്രീധരൻ മാസ്റ്റർ, ടി.മുഹമ്മദ് അഷ്റഫ് മാസ്റ്റർ, ടി. സുബ്രഹ്മണ്യൻ,നമിത പ്രദോഷ്, തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പൂർവ വിദ്യാർഥികളായ അനൂപ്.ഇ.പി, പ്രദോഷ് പുത്തൻപുരയിൽ, സരിത്ത് തെക്കെയിൽ, വി.വി. രേഷ്മ ടീച്ചർ,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി എന്നിവരാണ് സമ്മാനങ്ങൾ നൽകിയത്.

കെ.വിനോദ്കുമാർ, എം.ഗൗരി, വി.വി. രേഷ്മ ടീച്ചർ,പ്രിയ.കെ.എ, രോഷ്നി, ഇ.എ.റാണി ടീച്ചർ,പി.പി.സരള ടീച്ചർ, രമ്യ ടീച്ചർ, സി. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.

അൻവികയും ആൻവിയും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. പിന്നീട് കുട്ടികൾ അക്ഷരദീപം തെളിയിച്ചു.വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി. രക്ഷിതാവായ സുമേഷ്. ടി.വി.യുടെ വകയായി പാൽപായസവും നൽകി. വിദ്യാലയത്തിലെ ആദ്യ ദിവസം ലഭിച്ച സമ്മാനങ്ങളുമായി സ്കൂളിൽ പ്രത്യേകമായി തയ്യാറാക്കിയ സെൽഫി ഫ്രെയിമിൽ കൂട്ടുകാരോടൊപ്പം ഫോട്ടോകളുമെടുത്താണ് കുട്ടികൾ മടങ്ങിയത്.




















Previous Post Next Post