കൊളച്ചേരി :- കമ്പിൽ മാപ്പിള ഹൈസ്‌കൂൾ 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും വിവിധയിനം പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തിൽ വച്ചു നടന്ന പരിപാടിയിൽ കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനവും കുട്ടികൾക്കുള്ള മൊമെന്റൊ വിതരണം കമ്പിൽ മാപ്പിള ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചറും നിർവഹിച്ചു.
തുടർന്ന് കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് തളിപ്പറമ്പ് സീനിയർ പോലീസ് ഓഫീസർ തമ്പാനും എക്സൈസ് ഓഫിസർ എം.രാജീവനും കൈകാര്യം ചെയ്തു.