കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിനെ നയിക്കാൻ കുട്ടി മന്ത്രിപട ഒരുങ്ങി ; ഒന്നാം മന്ത്രിസഭയിൽ ആദിദേവ് എ.കെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടൻ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂൾ ഒന്നാം മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി ആദിദേവ് എ.കെ യെ തെരഞ്ഞെടുത്തു. സ്പീക്കാറായി ശിവന്യ.കെ, ആരോഗ്യ മന്ത്രിയായി നീഹാര കെ. കെ, ആഭ്യന്തര മന്ത്രിയായി റിതുനന്ദ്. കെ, വിദ്യാഭ്യാസം മന്ത്രിയായി തൻമയ എൻ.കെ എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത ആഴ്ചയിൽ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. തികച്ചും ആവേശകരമായ തെരഞ്ഞെടുപ്പായിരുന്നു സ്കൂളിൽ നടന്നത്.

സ്കൂളിലെ മന്ത്രിമാർ അവരുടെ ഓരോ വകുപ്പുകൾക്ക് കീഴിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വിലയിരുത്തിക്കൊണ്ട് എല്ലാ മാസവും മന്ത്രിസഭ യോഗം വിളിച്ചു ചേർക്കാൻ സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ക്ലാസ് ലീഡർമാരായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മന്ത്രിസഭയിലെ എം. എൽ. എ മാരായി തുടരും.

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്തു. പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിലെ ഈ മാതൃകാ തെരഞ്ഞെടുപ്പ്. കുട്ടികൾക്ക് തെരഞ്ഞെടുപ്പ് എന്താണെന്നും തെരഞ്ഞെടുപ്പിന്റെ ഓരോ പ്രക്രിയകളും എങ്ങനെയാണ് നടക്കുന്നതെന്നും കൃത്യമായി മനസിലാക്കി കൊടുക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ സാധ്യമായിട്ടുണ്ടെന്ന് സ്കൂളിലെ നിയാസ് മാഷ് പറയുന്നു.

Previous Post Next Post