ഇരിക്കൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ആഗസ്റ്റ് 4, 5 തീയ്യതികളിൽ മയ്യിലിൽ


മയ്യിൽ :- ക്ഷീര വികസന വകുപ്പ് കണ്ണൂർ, ഇരിക്കൂർ ക്ഷീരവികസന യൂണിറ്റ്, യൂണിറ്റിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മയ്യിൽ മിൽക്ക് സപ്ത സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ആഗസ്റ്റ് 4, 5 തീയ്യതികളിൽ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ആഗസ്ത് 4 വെള്ളിയാഴ്ച മയ്യിൽ കർഷക സംഘം ഹാളിൽ മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് ഡോ: ഐ. ഉമേഷ്‌ നമ്പൂതിരി, ഡോ: പി.വി ധന്യ, ഡോ: സി.ജി ദിവ്യ എന്നിവർ നേതൃത്വം നൽകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. വി ഓമനയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ആഗസ്ത് 5 ശനിയാഴ്ച രാവിലെ 8.30 ന് ക്ഷീര വികസന സെമിനാർ രെജിസ്ട്രേഷൻ ആരംഭിക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും.

കർഷകരുമായുള്ള മുഖാമുഖം,ക്ഷീര കർഷകരെ ആദരിക്കൽ,അനുമോദനം, കവിതാ രചന ചിത്രരചന ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും.



Previous Post Next Post