കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ മെമ്പർമാർ ഒത്തുചേർന്നു


ദുബായ് : ദുബായിയിലെ കൊളച്ചേരി പ്രവാസി ഗ്രാമം കൂട്ടായ്മ മെമ്പർമാരുടെ ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു.  Garhoud - Eat & Drink റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി സുഭാഷ് പാടിയിൽ അധ്യക്ഷത വഹിച്ചു. 

പ്രവാസി ഗ്രാമത്തിന്റെ സ്ഥാപക മെമ്പർമാരായ ശശിധരൻ കെ.വി , ശിവദാസൻ കരിങ്കൽക്കുഴി, സത്യൻ മേലേടത്, അജി കണ്ണൂർ, അനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡണ്ട് റിജു സ്വാഗതം പറഞ്ഞു.

മെമ്പർമാരും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച വിവിധ തരം കലാപരിപാടികളും അരങ്ങേറി.

Previous Post Next Post