പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ പുസ്തക പ്രദർശനവും വില്പനയും

 


കണ്ണാടിപ്പറമ്പ്:-പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിലെ പി.ടി.എ , മാതൃ സമിതി ജനറൽ ബോഡിയോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രസിദ്ധ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ കണ്ണൂർ കൈരളി ബുക്സിന്റെ സഹകരണത്തോടെ പുസ്തക പ്രദർശനവും വിൽപനയും നടക്കും. കുറഞ്ഞ വിലയിൽ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും അവസരമുണ്ടാകുമെന്ന് പ്രധാനാധ്യാപകൻ പി.മനോജ് കുമാർ അറിയിച്ചു. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പോസ്റ്റാഫീസ് വഴിയുള്ള സമ്പാദ്യ പദ്ധതിയെക്കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരിക്കും.

Previous Post Next Post