ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി കടൂർ യൂണിറ്റ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

 '



മയ്യിൽ:-ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കടൂർ യൂണിറ്റ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൺസൂണാണ് മത്സര വിഷയം. സംഘടനയുടെ ചെറുപഴശ്ശി മേഖലാ പരിധിയിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. 

മൊബൈലിൽ എടുത്ത ഫോട്ടോയായിരിക്കും മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഫോട്ടോ ഡോക്യുമെന്റ് ഫയലായി ജൂലൈ 22ന്  വൈകീട്ട് 5 മണിക്ക് മുൻപായി 9074893252, 9895965668 എന്ന നമ്പറുകളിൽ അയക്കേണ്ടതാണ്. ജൂലൈ 23 ഞായറാഴ്ച ചെറുപഴശ്ശി എ എൽ പി സ്കൂളിലെ ധീരജ് രാജേന്ദ്രൻ നഗറിലാണ് ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ സമ്മേളനം.

Previous Post Next Post