സംസം അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും ആത്മീയ മജ്ലിസും നടത്തി


മയ്യിൽ : പാവന്നൂർ വാദീ ഇഹ്സാനില്‍ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ കീഴിൽ പ്രതിമാസം നടന്നു വരാറുള്ള ആത്മീയ മജ്ലിസും സംസം അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും നടത്തി. ദീർഘകാലം അക്കാദമിയുടെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച അബ്ദുറഹ്മാൻ ഹാജിയെ ജനറൽ സെക്രട്ടറി ഹംസ സഖാഫി അനുസ്മരിച്ചു.  പ്രാർത്ഥന നടത്തുകയും ചെയ്തു. ആത്മീയ മജ്‌ലിസിന് അക്കാദമി പ്രിൻസിപ്പൽ സഈദ് സഖാഫി അൽ ഹികമി, യൂസഫ് സഅദി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post