മയ്യിൽ ദേശാഭിവൃദ്ധിനി വായനശാല &ഗ്രന്ഥലയത്തിൽ ഐ വി ദാസ് അനുസ്മരണവും വായന പക്ഷാചരണ സമാപനവും സംഘടിപ്പിച്ചു


മയ്യിൽ :- 
ദേശാഭിവൃദ്ധിനി വായനശാല &ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും എസ് എസ് എൽ സി, പ്ലസ്സ് ടു വിജയികൾക്കുള്ള അനുമോദനവും  സംഘടിപ്പിച്ചു.

ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ : കെ പി കുഞ്ഞികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രീ വി പി ബാബുരാജ് ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ  ഗ്രന്ഥശാല സെക്രട്ടറി ശ്രീ ഒ എം മധുസൂദനൻ സ്വാഗതവും  ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ പി ജനാർദ്ധനൻ അധ്യക്ഷതയും വഹിച്ചു.  ശ്രീമതി :സി കെ പ്രീത (മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ),ശ്രീ :സി വി ഭാസ്‌ക്കരൻ, ശ്രീ പ്രദീപ്‌ കുറ്റ്യാട്ടൂർ  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.  ലൈബ്രേറിയൻ ശ്രീമതി.ഷംന കെ നന്ദി പറഞ്ഞു.

Previous Post Next Post