കയരളം നോർത്ത് എഎൽപി സ്കൂൾ ഒറപ്പടി, കണ്ടക്കൈപ്പറമ്പ് അംഗനവാടികൾക്ക് കളിയുപകരണങ്ങൾ നൽകും

 


മയ്യിൽ:-കയരളം നോർത്ത് എഎൽപി സ്കൂൾ ഒറപ്പടി, കണ്ടക്കൈപ്പറമ്പ് അംഗനവാടികൾക്ക് കളിയുപകരണങ്ങൾ സമ്മാനിക്കുന്നു. കളിയുപകരണങ്ങളും, അംഗനവാടികളിൽ കുട്ടികൾക്കാവശ്യമായ കട്ടിലുകളുമാണ് സമ്മാനിക്കാനൊരുങ്ങുന്നത്. വെള്ളിയാഴ്ച സ്കൂളിൽ വച്ച് നടക്കുന്ന കുട്ടികളുടെ പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ വച്ച് മുംബൈ മൊണ്ടാന ഇന്റർനാഷണൽ പ്രീസ്കൂൾ ഡയറക്ടർ കെ കെ നമ്പ്യാർ കളിയുപകരണങ്ങൾ അംഗനവാടികൾക്ക് കൈമാറും.

കുട്ടികളുടെ പാർക്ക് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചറും ഓഡിറ്റോറിയം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോണും ഉദ്ഘാടനം ചെയ്യും. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ എ പി സുചിത്ര, തളിപ്പറമ്പ് സൗത്ത് ബിപിസി ഗോവിന്ദൻ എടാടത്തിൽ, പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത്, മാനേജർ പി കെ ഗൗരി ടീച്ചർ, സ്കൂൾ വികസനസമിതി ചെയർമാൻ പി പി രമേശൻ, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, പി വി മോഹനൻ, കെ സി ഗണേശൻ, എം പി റഹീം എന്നിവർ ആശംസ നേർന്ന് സംസാരിക്കും. ചടങ്ങിൽ പ്രധാനാധ്യാപിക എം ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും രേഖപ്പെടുത്തും.

Previous Post Next Post