മയ്യിൽ:- കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് നൽകി വരുന്ന സാഹിത്യ പ്രതിഭാ പുരസ്കാരം നാടകകൃത്തും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീധരൻ സംഘമിത്രക്ക് സമ്മാനിച്ചു. പത്മശ്രീ എസ് ആർ ഡി പ്രസാദ് പുരസ്കാരം നൽകി. ശ്രീധരൻ സംഘമിത്ര മറുപടി പ്രസംഗം നടത്തി. ട്രസ്റ്റ് ചെയർമാൻ ഒ.എം മധുസൂദനൻ അധ്യക്ഷത വഹിച്ചു.
സംസ്കൃതം ഒന്നാം ഭാഷയായി എടുത്ത് SSLC , പ്ലസ് ടു പരീക്ഷയിൽ A+ നേടിയ വിദ്യാർഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഫോട്ടോ അനാഛാദനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ കെ.പി രേഷ്മ, രാധാകൃഷ്ണൻ മാണിക്കോത്ത് , കെ.വി യശോദ ടീച്ചർ,മലപ്പട്ടം ഗംഗാധരൻ , പി.സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഡോ.കെ. രാജഗോപാലൻ സ്വാഗതവും കെ.വി മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.