ചന്ദ്രൻ തെക്കെയിൽ അനുസ്മരണ സമ്മേളനം നടത്തി


കൊളച്ചേരി : പ്രമുഖ വിദ്യാഭ്യാസ ചിന്തകനും, ഇറ്റാക്സ് കോളേജ് സ്ഥാപകനും സാംസ്കാരിക നാടകപ്രവർത്തകനുമായ ചന്ദ്രൻ തെക്കെയിൽ അനുസ്മരണ സമ്മേളനം കരിങ്കൽക്കുഴി ക്ഷീരോത്പാദന സഹകരണ സംഘം ഹാളിൽ നടന്നു. ഇറ്റാക്സ് കോളേജ് മുൻ അധ്യാപകനും പ്രശസ്ത നിരൂപകനും ഗ്രന്ഥകാരനുമായ വി.സി ശ്രീജൻ ഉദ്ഘാടനം ചെയ്തു. പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വത്സൻ മാസ്റ്റർ, ചൂരായി ചന്ദ്രൻ മാസ്റ്റർ, ഡോക്ടർ പി.കെ ജഗന്നാഥൻ ,കെ.ബാലകൃഷ്ണൻ, എം.പി രാധാകൃഷ്ണൻ പി.കെ സരസ്വതി, ചന്ദ്രൻ കയരളം, ടി.ബാലകൃഷ്ണൻ , കൃഷ്ണൻ കരിങ്കൽക്കുഴി, പി.പി മോഹനൻ , പാർവ്വതി ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അൻപത് വർഷം പൂർത്തിയാക്കിയ ഇറ്റാക്സ് കോളേജിലെ പൂർവ്വ അധ്യാപകരും  വിദ്യാർഥികളും ചേർന്നാണ് ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചത്.

അശോകൻ മടപ്പുരക്കൽ സ്വാഗതവും എ.മുരളി നന്ദിയും പറഞ്ഞു.

Previous Post Next Post