ഖാഇദെ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഖാഇദെ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. എൻ.ഇ ഭാസ്കരനിൽ നിന്നും എം.ടി മുഹമ്മദ് (പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി) സ്വീകരിച്ചു. ചടങ്ങിൽ സി. കുഞ്ഞഹമ്മദ് ഹാജി, സി.ആലി കുഞ്ഞി, കെ.എൻ മുസ്തഫ, എൻ.പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.