പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് ; സോപാനം പഴശ്ശി ജേതാക്കളായി


കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ സോപാനം പഴശ്ശി ജേതാക്കളായി. റിവഞ്ചേഴ്സ് കമ്പിൽ റണ്ണേഴ്സുമായി. ടൂർണ്ണമെൻ്റിലെ ബെസ്റ്റ് പ്ലെയർ ട്രോഫി കെ.അതുലും ബെസ്റ്റ് ഗോൾകീപ്പർ ട്രോഫി ഇ.അനുജിത്തും നേടി.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ വിജയികൾ ട്രോഫി നൽകി. ചടങ്ങിൽ സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട് ടി.ബൈജു, ജോ: സെക്രട്ടറി സുഷാന്ത് കെ.എം എന്നിവർ സംസാരിച്ചു.



Previous Post Next Post